Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R Chandrasekhar

തൊഴിലും തൊഴിലാളികളെയും കോർപറേറ്റുകൾക്ക് അടിയറ വച്ചു: ഐഎൻടിയുസി

കൊ​​​ല്ലം: രാ​​​ജ്യ​​​ത്തെ പൊ​​​തു​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ല്ലാം കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്ക് വി​​​റ്റു​​​തു​​​ല​​​ച്ച് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ വ​​​ഴി​​​യാ​​​ധാ​​​ര​​​മാ​​​ക്കു​​​ക​​​യാ​​​ണ് പു​​​തി​​​യ തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ളി​​​ലൂ​​​ടെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത​​​തെ​​​ന്ന് ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ.

പൊ​​​തു​​​മേ​​​ഖ​​​ലാ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും, വാ​​​ങ്ങി​​​ക്കൂ​​​ട്ടാ​​​ൻ രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള വ​​​ൻ​​​കി​​​ട കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ളും ത​​​യാ​​​റാ​​​യ​​​തോ​​​ടെ, ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ൾ കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളാ​​​യി പോ​​​രാ​​​ടി നേ​​​ടി​​​യ തൊ​​​ഴി​​​ൽ​​​നി​​​യ​​​മ​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​ല്ലാ​​​താ​​​ക്കി​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വ്യ​​​വ​​​സാ​​​യ-തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​ഭ​​​വ​​​സ​​​മാ​​​ഹാ​​​ര​​​ണ​​​വും വി​​​നി​​​യോ​​​ഗ​​​വും ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ചെ​​​യ്യേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ്.

മു​​​ത​​​ൽ മു​​​ട​​​ക്കു​​​ന്ന തൊ​​​ഴി​​​ലു​​​ട​​​മ​​​യും അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രും തൊ​​​ഴി​​​ലെ​​​ടു​​​ക്കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ഒ​​​ന്നി​​​ച്ചു മു​​​ന്നോ​​​ട്ടു​​​ പോ​​​കു​​​ന്ന ത്രി​​​ക​​​ക്ഷി തൊ​​​ഴി​​​ൽ സം​​​സ്കാ​​​ര​​​മാ​​​ണ് ഇ​​​തു​​​വ​​​രെ രാ​​​ജ്യം ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ നെ​​​ഹ്റു​​​വി​​​യ​​​ൻ സ​​​ങ്ക​​​ല്പ​​​ത്തി​​​ലു​​​ള്ള ഈ ​​​തൊ​​​ഴി​​​ൽ സം​​​സ്കാ​​​രം ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​ട്ടി​​​മ​​​റി​​​ച്ച​​​താ​​​യും ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up